അപർണ|
Last Modified ബുധന്‍, 19 ഡിസംബര്‍ 2018 (14:17 IST)
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനില്‍ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി. ഈ ഒരൊറ്റ ഡയലോഗിൽ തന്നെ
സിനിമ ഏതെന്ന് നമുക്ക് മനസ്സിലാകും. ബിഗ്ബി. നീളൻ മാസ്സ് ഡയലോഗുകളിൽ കയ്യടിച്ചവരെ കൊണ്ട് ഒറ്റ വരി കൊണ്ട് കയ്യടിപ്പിച്ചു സ്ലോ മോഷൻ കൊണ്ടും ഛായാഗ്രഹണം കൊണ്ടും അത്ഭുതപ്പെടുത്തിയ സിനിമ.
തീയറ്ററുകളിൽ വലിയ പ്രകമ്പനം കൊള്ളിക്കാതിരുന്ന സിനിമ പിന്നീട് വീര്യം കൂടിയ വീഞ്ഞായി മനസ്സിലേക്കു ചേക്കേറുകയായിരുന്നു. സിനിമയ്ക്കകത്തുള്ളവരും പുറത്തുള്ളവരും ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയായിരുന്നു എന്ന് മനസ്സിലായത് അമൽ നീരദിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.
ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ഇനി ബിലാലിന്‍റെ ജോലികളിലേക്ക് കടക്കുകയാണ്.
ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും.
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും. ഒരു മാസ് ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അത്രമേൽ ഉണ്ട് ബിലാലിനു.