ഈ ഇരിക്കുന്നത് മമ്മൂട്ടിയും ദുല്‍ഖറും അല്ലേ? മമ്മൂട്ടി കമ്പനിയുടെ ലോഗോ ശ്രദ്ധ നേടുന്നു

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (14:51 IST)

മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യുടെ ലോഗോ ശ്രദ്ധ നേടുന്നു. ക്യാമറയും രണ്ട് പേര്‍ സിനിമ കാണാന്‍ ഇരിക്കുന്നതുമാണ് ലോഗോയില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ലോഗോയില്‍ ഉള്ളത് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ആണോയെന്നാണ് ആരാധകരുടെ ചോദ്യം. ഒറ്റനോട്ടത്തില്‍ അച്ഛനും മകനുമാണ് ലോഗോയില്‍ ഉള്ളതെന്ന് തോന്നി പോകും. മമ്മൂട്ടി കമ്പനി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും കാണാം. ലോഗോയില്‍ കമ്പനി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിനും രസകരമായ ഒരു പ്രത്യേകതയുണ്ട്. KAMPANY എന്നാണ് ലോഗോയിലെ സ്‌പെല്ലിങ്. കമ്പനിയുടെ ലോഗോ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :