മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 23 പേരെ, മമ്മൂട്ടി വെറും രണ്ട് പേരെ ! അതില്‍ ഒരാള്‍ ദുല്‍ഖര്‍ സല്‍മാന്‍

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (10:47 IST)

സോഷ്യല്‍ മീഡിയ ലൈക്കുകളുടെ കാര്യത്തില്‍ കുതിപ്പ് തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പിന്നിലാക്കിയാണ് മോഹന്‍ലാല്‍ കുതിപ്പ് തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്സിന്റെ എണ്ണം 4.4 മില്യണ്‍ ആയി.

2021 ജൂണില്‍ മോഹന്‍ലാലിന് 3.5 മില്യണ്‍ ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. 23 പേരെയാണ് മോഹന്‍ലാല്‍ തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടി കല്ല്യാണി പ്രിയദര്‍ശന്‍, എ.ആര്‍.റഹ്മാന്‍, പ്രണവ് മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, മായാ മോഹന്‍ലാല്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുണ്ട്.

മമ്മൂട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്സ് ആണുള്ളത്. മോഹന്‍ലാലിനേക്കാള്‍ 1.4 മില്യണ്‍ ഫോളോവേഴ്സ് കുറവാണ്. രണ്ട് പേരെ മാത്രമാണ് മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ ഒന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. മറ്റൊരാള്‍ നടനും റേഡിയോ ജോക്കിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിനു ബെന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :