അവാര്‍ഡ് നല്‍കാനെത്തിയ ആസിഫ് അലിയെ അവഹേളിച്ചു; രമേഷ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ചത് ജയരാജില്‍ നിന്ന് (വീഡിയോ)

ട്രെയ്‌ലര്‍ റിലീസിനൊപ്പം മനോരഥങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു

Asif Ali, Ramesh Narayanan, Jayaraj
രേണുക വേണു| Last Updated: ചൊവ്വ, 16 ജൂലൈ 2024 (11:45 IST)
Asif Ali, Ramesh Narayanan, Jayaraj

എം.ടി.വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‌ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. എംടിയുടെ ജന്മദിനത്തില്‍ മമ്മൂട്ടി, പ്രിയദര്‍ശന്‍, ആസിഫ് അലി, ബിജു മേനോന്‍, ശ്യാമപ്രസാദ്, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് ട്രെയ്‌ലര്‍ റിലീസ് വേളയില്‍ അണിനിരന്നത്.

ട്രെയ്‌ലര്‍ റിലീസിനൊപ്പം മനോരഥങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. ഇതിനിടയില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ തയ്യാറായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആന്തോളജിയില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത് രമേഷ് നാരായണന്‍ ആണ്. രമേഷ് നാരായണനു പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെ വിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആസിഫിനോട് യാതൊരു തരത്തിലും ബഹുമാനമില്ലാത്ത വിധമാണ് ഈ സമയത്ത് രമേഷ് നാരായണന്‍ പെരുമാറുന്നത്.
ആദ്യം ആസിഫില്‍ നിന്ന് പുരസ്‌കാരം വാങ്ങി സംവിധായകന്‍ ജയരാജിനെ വിളിക്കുകയായിരുന്നു രമേഷ് നാരായണന്‍. പിന്നീട് ജയരാജിനോട് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയും ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. രമേഷ് നാരായണന്‍ ജയരാജിനെ വിളിക്കുന്നത് കണ്ട ആസിഫ് അലി തിരിച്ച് കസേരയില്‍ പോയി ഇരിക്കുകയും ചെയ്തു. രമേഷ് നാരായണന്‍ ചെയ്തത് ശരിയായില്ലെന്നും ആസിഫിനോട് ബഹുമാനക്കുറവ് കാണിച്ചെന്നുമാണ് വീഡിയോ കണ്ട ശേഷം മിക്കവരും പ്രതികരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :