മണിച്ചിത്രത്താഴിലെ അല്ലിയെ ഓര്‍മയില്ലേ? കൗരവരിലെ മമ്മൂട്ടിയെ മൂന്ന് മക്കളില്‍ ഒരാള്‍ ! നടി അശ്വിനി നമ്പ്യാര്‍ ഇപ്പോള്‍ ഇങ്ങനെ, പുതിയ ചിത്രങ്ങള്‍ കണ്ടോ?

രേണുക വേണു| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (14:56 IST)

മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തെ ആരും ഒരിക്കലും മറക്കില്ല. മണിച്ചിത്രത്താഴ് ഒരിക്കല്‍ കണ്ടാല്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന പേരാണ് അല്ലി എന്നത്. നടി അശ്വിനി നമ്പ്യാരാണ് അല്ലി എന്ന കഥാപാത്രത്തെ മണിച്ചിത്രത്താഴില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൗരവര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടി സ്വന്തം മക്കളെ പോലെ കാണുന്ന മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ അശ്വിനി നമ്പ്യാര്‍ ആണ്.

വിവാഹശേഷം അശ്വിനി അഭിനയ രംഗത്ത് നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് കുടുംബസമേതം സിംഗപ്പൂരിലേക്ക് താമസം മാറി. ഡാന്‍സും അഭിനയവും ഇന്നും തന്റെ പാഷന്‍ ആണെന്ന് അശ്വിനി പറയുന്നു.


ഇടക്കാലത്ത് തമിഴില്‍ ഒരു സീരിയലില്‍ അഭിനയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇടയ്ക്ക് ചെന്നൈയില്‍ വരുന്നത് ബുദ്ധിമുട്ടായി. അതോടെ ആ സീരിയല്‍ അഭിനയം പകുതി വഴിയില്‍ അവസാനിച്ചു.

സോഷ്യല്‍ മീഡിയയിലും അശ്വിനി വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ അശ്വിനി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :