ഒടുവിൽ ആര്യയ്‌ക്ക് മാംഗല്യം, വധു അബർനഥിയോ?- വെളിപ്പെടുത്തി താരകുടുംബം

ഒടുവിൽ ആര്യയ്‌ക്ക് മാംഗല്യം, വധു അബർനഥിയോ?- വെളിപ്പെടുത്തി താരകുടുംബം

Rijisha M.| Last Updated: തിങ്കള്‍, 7 ജനുവരി 2019 (18:39 IST)
മലയാളത്തിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ താരമാണ് ആര്യ. ആര്യയ്‌ക്ക് വധുവിനെ കണ്ടെത്താനായി തുടങ്ങിയ 'എങ്ക വീട്ട് മാപ്പിളൈ' അവസാനിച്ചത് വളരെ വിവാദങ്ങളോടെയായിരുന്നു. അത് ഇപ്പോഴും നീണ്ടുനിൽക്കുകയുമാണ്. അമർനഥി എന്ന മത്സരാർത്ഥി ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറയുകയുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ആര്യയ്‌ക്ക് വിവാഹം എന്നാണ് വാർത്തകൾ വരുന്നത്. നടൻ വിശാലുമായി ആര്യയ്‌ക്ക് നല്ല സൗഹൃദമാണുള്ളത്. വിശാലിന്റെ വിവാഹം കഴിഞ്ഞാലേ താൻ വിവാഹം ചെയ്യൂ എന്ന് ആർയ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ വിശാലിന്റെ വിവാഹം സ്ഥിരീകരിച്ചതോടെയാണ് ആര്യയുടെയും വിവാഹ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത്.

ആര്യയുടെ വിവാഹം എന്ന് പറയുമ്പോൾ തന്നെ എല്ലാവരും ചിന്തിക്കുന്നത് വധു സബർനഥി ആണോ എന്നാണ്. എന്നാൽ നടി സയ്യേഷയുമായുള്ള ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇവർ ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നെന്നും ആ സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയും ഇപ്പോള്‍ വിവാഹത്തിലേക്കും മാറുകയാണെന്നാണ് ഒരു യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നും വാര്‍ത്തകളില്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :