രഹ്‌ന ഫാത്തിമ, ആര്യ, സനുഷ, ഹനാൻ, മാലാ പാർവതി; 'ബിഗ് ബോസ് സീസൺ ടു' രണ്ടും കൽപ്പിച്ചുതന്നെ

രഹ്‌ന ഫാത്തിമ, ആര്യ, സനുഷ, ഹനാൻ, മാലാ പാർവതി; 'ബിഗ് ബോസ് സീസൺ ടു' രണ്ടും കൽപ്പിച്ചുതന്നെ

Rijisha M.| Last Updated: ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (11:07 IST)
മലയാളികൾ ഏറെ ചർച്ച ചെയ്‌ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് ആദ്യ സീസണ് ശേഷം രണ്ടാം ഭാഗം ആരംഭിക്കുന്നതിനുള്ളാ തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകരെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ രണ്ടാം ഘട്ടത്തിൽ ആരൊക്കെയാണ് മത്സരാർത്ഥികളായെത്തുന്നതെന്ന് സ്ഥിരീകരണമായില്ല.

നിലവിൽ പേര് വരുന്നത് നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, നടി മാലാ പാര്‍വതി, ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദനായികയായി മാറിയ രഹ്ന ഫാത്തിമ തുടങ്ങിയവരാണ്. ഇത്രയും പേർ രണ്ടാം ഘട്ട ബിഗ് ബോസിൽ എത്തുമെന്നാണ് ഒരു ഓൺലൈൻ മാധ്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

എന്നാൽ നടി മാലാ പാർവതി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് അറിവൊന്നും ഇല്ലെന്നും പലരും വിളിച്ച് ചോദിക്കുമ്പോഴാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ഇനി അവസരം കിട്ടിയാൽ തന്നെ റിയാലിറ്റി ഷോയുടെ ഭാഗമാകില്ലെന്നും താരം വ്യക്തമാക്കി.

എന്നാൽ ബാക്കിയുള്ളവരുടെ നിലപാടുകളൊന്നും ഇതുവരെ വ്യക്തമല്ല. നൂറ് ദിവസം ഒരു വീട്ടിനുള്ളിൽ ഒരുമിച്ച് പുറത്തുനടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാതെ ജീവിക്കാൻ എത്രപേർ തയ്യാറായിരിക്കുമെന്നാണ് എല്ലാവരുടേയും സംശയം. ഇനി ആരൊകെ ഉണ്ടാകുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടതുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :