അനുബന്ധ വാര്‍ത്തകള്‍
- തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് അറിയമായിരുന്നു, 600 വോട്ട് കിട്ടിയത് വലിയ കാര്യം: നടി പ്രിയങ്ക
- ഗ്രൂപ്പ് ഫോട്ടോയില്‍ മധ്യത്തില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, പിണങ്ങി,ഈ കൂട്ടത്തിലെ സിനിമാനടിയെ മനസ്സിലായോ ?
- കരയുന്ന മുഖവുമായി അഹാന കൃഷ്ണ, കാരണം ഇതാണ് !
- 'തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിച്ചത് അവള് തന്നെ, എന്നിട്ട് ഞാനാണെന്ന് പറഞ്ഞു, എന്റെ ദേഹത്ത് തുപ്പി' താരദമ്പതികള്‍ വേര്‍പിരിയുന്നു
- ജൂണിനെ വരവേറ്റ് ഭാവന, ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം ശ്രദ്ധ നേടുന്നു
'നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതി'; മാറിടത്തിന്റെ സൈസ് ചോദിച്ചയാള്‍ക്ക് ആര്യ നല്‍കിയ മറുപടി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ആര്യ ബിഗ് ബോസ് സീസണ്‍ 2 ലെ ശക്തയായ മത്സരാര്‍ഥി കൂടിയായിരുന്നു. സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായ ആര്യ ഒരാള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. മാറിടത്തിന്റെ സൈസ് ചോദിച്ചയാള്‍ക്കാണ് വായടപ്പിക്കുന്ന മറുപടി താരം നല്‍കിയത്.
സോഷ്യല്‍ മീഡിയയില്‍ ആര്യ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഒരാള്‍ അശ്ലീല കമന്റുമായി എത്തിയത്. മാറിടവുമായി ബന്ധപ്പെട്ടായിരുന്നു ഇയാളുടെ കമന്റ്. ആര്യയുടെ സൈസ് എത്രയാണെന്ന് ചോദിച്ചു. ഉടന്‍ എത്തി ആര്യയുടെ മറുപടി. 'തനിക്ക് ഒരെണ്ണം വാങ്ങിതരാന്‍ ഉദ്ദേശമുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണം. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതി. അതിനു അവരുടെ സഹായം തേടാം,' എന്നതായിരുന്നു ആര്യയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് എവിടെയായിരിക്കുമെന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കി. തന്റെ സുഹൃത്തുക്കളുടെ കൂടെയാണെങ്കില്‍ ലോകത്തിന്റെ ഏത് കോണിലേക്ക് വേണമെങ്കില്‍ പോകാമെന്നായിരുന്നു ആര്യയുടെ മറുപടി.