ബ്ലെസി തമിഴില്‍ നടനായി അഭിനയിച്ച ചിത്രം അറിയാമോ ? കോളിവുഡില്‍ പുതിയ ചര്‍ച്ച

കെ ആര്‍ അനൂപ്| Last Modified ശനി, 30 മാര്‍ച്ച് 2024 (15:37 IST)
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്റെ 16 വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ സിനിമ. പോസിറ്റീവ് റിവ്യൂകള്‍ ലഭിച്ചതോടെ ബോക്‌സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും തകരുമെന്ന് ഉറപ്പായി. അതേസമയം ബ്ലെസി ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ?

2010ല്‍ പുറത്തിറങ്ങിയ ശശികുമാറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'ഈസന്‍'ല്‍ ബ്ലെസി അഭിനയിച്ചിരുന്നു.ബ്ലെസി അഭിനയിച്ച അച്ഛന്‍ വേഷം ശ്രദ്ധ നേടി.ശശികുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'സുബ്രഹ്‌മണ്യപുരം' മലയാളം പതിപ്പിന്റെ പ്രചരണത്തിനിടെയാണ് ബ്ലെസിയെ പരിചയപ്പെടുന്നത്.

ആടുജീവിതം എന്ന ചിത്രത്തിന് പിന്നിലെ ബ്ലെസിയുടെ കഠിനാധ്വാനം ശശികുമാറിന് നന്നായി അറിയാം. ബ്ലെസി, പൃഥ്വിരാജ്, എആര്‍ റഹ്‌മാന്‍, തുടങ്ങിയ'ആടുജീവിതം' ടീമിനെ ശശികുമാര്‍ പ്രശംസിച്ചു.


'ആടുജീവിതം' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്, ചിത്രം 2 ദിവസം കൊണ്ട് 20 കോടിയിലധികം നേടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :