റിലീസ് ദിവസം കണ്ടത് അല്ല, സീന്‍ മാറി,'ആടുജീവിതം' രണ്ടാം നേടിയത്

Prithviraj (Aadujeevitham)
Prithviraj (Aadujeevitham)
കെ ആര്‍ അനൂപ്| Last Modified ശനി, 30 മാര്‍ച്ച് 2024 (12:19 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ ചിത്രം 'ആടുജീവിതം' ബോക്സോഫീസില്‍ കുതിക്കുകയാണ്.റിലീസ് ചെയ്ത് രണ്ടാം ദിനം 6.50 കോടി രൂപ കളക്ഷന്‍ നേടി.

7 കോടിയിലധികം രൂപയുടെ ആദ്യദിന നേട്ടത്തിന് ശേഷം 'ആടുജീവിതം' ഇപ്പോള്‍ എല്ലാ ഭാഷകളിലുമായി ഇന്ത്യയില്‍ ആകെ 14.10 കോടി രൂപ കളക്ഷന്‍ നേടി,മലയാളം പതിപ്പ് 11.82 കോടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച 75.09% ഒക്യുപ്പന്‍സി രേഖപ്പെടുത്തി.മോണിംഗ് ഷോകളില്‍ 68.25% , ഉച്ചകഴിഞ്ഞും, വൈകുന്നേരത്തെയും സ്‌ക്രീനിംഗുകളില്‍ യഥാക്രമം 80.76%, 78.31% എന്നിങ്ങനെ ഉയര്‍ന്ന കണക്കുകള്‍ രേഖപ്പെടുത്തി. നൈറ്റ് ഷോകള്‍ക്ക് 73.03% ഒക്യുപ്പന്‍സി ഉണ്ടായിരുന്നു.


തമിഴ് സ്‌ക്രീനിംഗുകളിലും സിനിമ കാണുവാന്‍ ആളുകള്‍ എത്തിത്തുടങ്ങി. 22.13% ഒക്യുപെന്‍സി ചിത്രത്തിന് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :