മോളിവുഡ് തന്നെ കിംഗ്! മുന്നില്‍നിന്ന് നയിക്കാന്‍ 'ആടുജീവിതം'! റെക്കോര്‍ഡ് ടിക്കറ്റ് വില്പന

Aadujeevitham
Aadujeevitham
കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (09:13 IST)
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം ആഗോളതലത്തില്‍ 100 കോടിക്ക് അരികില്‍. അതിവേഗം 50 കോടി സ്വന്തമാക്കിയ സിനിമ നൂറുകോടി ക്ലബ്ബിലെത്താനിരിക്കുന്നതും അതേ വേഗത്തില്‍ തന്നെയാണ്.

ആദ്യ ആഴ്ച പിന്നിടുമ്പോള്‍ 80 കോടിയിലധികം രൂപ ആടുജീവിതം നേടിക്കഴിഞ്ഞു. ആര്‍.ഡി.എക്‌സ്, നേര് ഭീഷ്മപര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ സിനിമകളെ കളക്ഷന്റെ കാര്യത്തില്‍ ആടുജീവിതം പിന്നിലാക്കി.

മഞ്ഞുമ്മല്‍ ബോയ്‌സ്, 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ തുടങ്ങിയ സിനിമകളാണ് ഇനി മുന്നിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തന്നെ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ആടുജീവിതം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നു.
ഒറ്റ ദിവസം കൊണ്ട് ഒന്നേ പോയിന്റ് 1.06 ലക്ഷം ടിക്കറ്റുകള്‍ ആണ് വിട്ടത്. ഹോളിവുഡ് ചിത്രമായ ഗോഡ്‌സില്ലയ്ക്ക് 58000 ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കാനായുള്ളൂ. ഈ സിനിമയാണ് രണ്ടാം സ്ഥാനത്ത്. തില്ലൂസ്‌ക്വയര്‍ എന്ന തെലുങ്ക് ചിത്രം 52000 ടിക്കറ്റുകള്‍ വിറ്റു. 51,000 ടിക്കറ്റുകള്‍ ആണ് ഹിന്ദി ചിത്രമായ ക്രൂവിന് ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വില്‍ക്കാന്‍ ആയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :