ഈ സാരി ഓര്‍മ്മയുണ്ടോ?നടി അനുമോളിന്റെ ചോദ്യം, പുത്തന്‍ ഫോട്ടോഷൂട്ട് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജൂലൈ 2022 (09:09 IST)
സിനിമാതാരങ്ങള്‍ പലരും തങ്ങളുടെ ശരീരം ഭാരം കുറയ്ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ കൂട്ടാന്‍ നോക്കുമ്പോള്‍ അനുമോള്‍ ആകട്ടെ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തനിക്ക് വന്ന മാറ്റം ഒളിപ്പിച്ചു വെക്കാതെ സന്തോഷത്തോടെ ഫോട്ടോഷൂട്ടുകളിലൂടെ നടി പങ്കുവെക്കാറുണ്ട്.

ഇപ്പോഴും ഭംഗിക്ക് ഒരു കുറവും ഇല്ലെന്നാണ് ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത്.ഈ സാരി ഓര്‍മ്മയുണ്ടോ? എന്ന് സുഹൃത്തിനോട് ചോദിച്ചു കൊണ്ട് നടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷം പിന്നിടുകയാണ്.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു.

'ത തവളയുടെ ത' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അനുമോള്‍.അകം, വെടിവഴിപ്പാട്, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :