1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anu Sithara's new movie

അനുസിത്താരയുടെ 'നീയും ഞാനും'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

അനുസിത്താരയുടെ 'നീയും ഞാനും'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

അനു സിത്താര
ഷറഫുദ്ദീന്‍ ആദ്യമായി നായകക വേഷത്തിലെത്തുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിൽ അനു സിത്താരയാണ് നായികയായെത്തുന്നത്.
 
ഒരു അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും  എ കെ സാജനാണ്. പ്രണയ കഥ പറയുന്ന ചിത്രത്തിൽ സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സാദിഖ്, സുരഭി, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. 
 
ആഷ്‌ലി ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളില്‍ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് സംഗീതം നല്‍കിയിരിക്കുന്നത്.
അടുത്ത ലേഖനം
സണ്ണി വെയിന് ‘96‘ നായിക, കുട്ടി ജാനും മലയാളത്തിലേക്ക്