അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ജൂണ്‍ 2020 (12:35 IST)
തന്റെ അച്ഛന്റെ ഒരു വർഷത്തെ ശമ്പളം ചെലവഴിച്ചാണ് തനിക്ക് അമേരിക്കയിലെത്താനുള്ള ആദ്യ വിമാന റ്റിക്കറ്റ് എടുത്തതെന്ന്
ഗൂഗിൾ സിഇഒ സുന്ദർ പിചൈ.ലോകമെങ്ങുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് യൂട്യൂബ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഉപരിപഠനത്തിനായി ഇന്ത്യയിൽ നിന്ന് പോകുമ്പോഴാണ് വിമാനയാത്രക്ക് ഇത്രയും പണം ചിലവായത്. തന്റെ ആദ്യത്തെ വിമാനയാത്രയായിരുന്നു അതെന്നും ഒരു ബാഗ് വാങ്ങിക്കാൻ അച്ഛന്റെ ഒരു മാസത്തെ ശമ്പളം ചെലവായെന്നും അദ്ദേഹം ഓർത്തെടുത്തു.
പത്താം വയസ്സിൽ ആദ്യമായി ടെലിവിഷൻ ഉപയോഗിക്കുമ്പോൾ അന്ന് ഒരു ചാനൽ മാത്രമാണുണ്ടായിരുന്നത്.അമേരിക്കയിൽ ബിരുദപഠനത്തിന് വന്ന ശേഷമാണ് കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.