1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Antony Perumbavoor about Mammootty

'എല്ലാ വേദനകളിലും കൂടെ നിന്നത് മമ്മൂട്ടി': ആന്റണി പെരുമ്പാവൂർ

'എല്ലാ വേദനകളിലും കൂടെ നിന്നത് മമ്മൂട്ടി': ആന്റണി പെരുമ്പാവൂർ

ആന്റണി പെരുമ്പാവൂർ
തന്റെ എല്ലാ വേദനകളിലും മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂർ. തങ്ങളുടെ വീട്ടിലെ കാരണവര്‍തന്നെയാണു മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.
 
മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്നും ആന്റണി പറയുന്നു. തന്റെ വളര്‍ച്ചയില്‍പ്പോലും അദ്ദേഹം വളരേയേറെ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അത് സ്‌നേഹപൂര്‍വം തന്നെ തുറന്നു പറയുകയും ചെയ്യുമെന്ന് ആന്റണി പറഞ്ഞു.
 
എന്നാൽ 'തന്നോട് അദ്ദേഹം ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല.'ആദി' സിനിമ റീലീസ് ചെയ്യുന്നതിനു മുമ്പ് എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ തന്നെ ആണ്. ഇവര്‍ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണ്'- ആന്റണി പെരുമ്പാവൂർ പറഞ്ഞു.
About Writer
Rijisha M.
അടുത്ത ലേഖനം
ഇന്ത്യൻ സിനിമയിലെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി മമ്മൂട്ടി!