'അന്ന് അച്ഛൻ കൽപ്പന ചേച്ചിയെ തല്ലി, വായിൽ നിന്ന് രക്തമൊക്കെ വന്നു': കൽപ്പനയുടെ ഓർമ്മയിൽ ഉർവശി

'അന്ന് അച്ഛൻ കൽപ്പന ചേച്ചിയെ തല്ലി, വായിൽ നിന്ന് രക്തമൊക്കെ വന്നു': കൽപ്പനയുടെ ഓർമ്മയിൽ ഉർവശി

Rijisha M.| Last Modified വ്യാഴം, 20 ഡിസം‌ബര്‍ 2018 (12:56 IST)
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു കലാ രഞ്ജിനിയും കല്‍പ്പനയും ഉർവശിയും. ഏത് തരം കഥാപാത്രങ്ങളും തങ്ങളുടേതായ രീതിയിൽ ചെയ്‌ത് പ്രേക്ഷകരെ കൈയിലെടുക്കാൻ പറ്റിയ മികച്ചവരായിരുന്നു കലാ രഞ്ജിനി, കല്‍പ്പന, ഉര്‍വ്വശി എന്നീ താരസുന്ദരികൾ.

പ്രേമത്തിന്റെ പേരിൽ കൽപ്പനയ്‌ക്ക് അച്ഛന്റെ കൈയിൽ നിന്ന് കിട്ടിയ അടിയെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഉർവശി. മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു കഥ പങ്കുവയ്ക്കുന്നതിനിടെയാണ് കല്‍പ്പനയുടെ വായില്‍ നിന്ന് പ്രേമം എന്നൊരു വാക്ക് വീണത്. സിനിമയില്‍ ശിവാജി ഗണേശന്‍ അവരെ പ്രേമിക്കുകയാണെന്നായിരുന്നു സിനിമയിലെ ആ സഭാഷണം. എന്നാല്‍ ഇത് കേട്ട് കൊണ്ട് അച്ഛന്‍ അടുത്തേയ്ക്ക് വന്നു. എന്നിട്ട് ചോദിച്ചു എന്താ മക്കളെ പ്രേമം എന്ന്. ചേച്ചി ഉടന്‍ പറഞ്ഞു, അച്ഛാ അത് അവര്‍ രണ്ടു പേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിച്ചു. അതാണ് പ്രേമം.

അന്ന് കല്‍പ്പനയ്ക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം . അച്ഛന്‍ ഉടന്‍ തന്നെ കവിളില്‍ ഒരു അടിവെച്ചു കൊടുത്തു. ആ ആടിയില്‍ വായില്‍ നിന്ന് ചോരയൊക്കെ വന്നിരുന്നു. ഇന്നും ഈ സംഭവം ഒര്‍ക്കുന്നുവെന്നും ഉര്‍വ്വശി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :