സ്റ്റാര്‍ സിംഗറിലെ അഞ്ജു ആളാകെ മാറി, നടിയുടെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (09:02 IST)
ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. സീസണിലെ മൂന്നാം റണ്ണര്‍ അപ്പ് ആയി മറിയ താരം 2011-ലെ ഡോക്ടര്‍ ലവ് എന്ന സിനിമയില്‍ ഗായികയായാണ് കരിയര്‍ ആരംഭിച്ചത്. അഞ്ജുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫോട്ടോഗ്രാഫി: അശ്വിന്‍ അലക്‌സ്. സ്‌റ്റൈലിംഗ്: അമൃത. മേക്കപ്പ്: മഞ്ജു. ആര്‍ട്ട്: ദില്‍ജിത്.A post shared by Anju Joseph (@anjujosephofficial)


കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിലും സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഞ്ജു എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :