1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. amrita suresh house warming

പുതിയ തുടക്കം,പാലുകാച്ചല്‍ വിശേഷങ്ങളുമായി അമൃത സുരേഷ്

അമൃത സുരേഷ്
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൂടെയാണ് ഗായിക അമൃത സുരേഷ് കടന്നുപോകുന്നത്. കുടുംബവും നടിക്കൊപ്പം തന്നെ ഉണ്ട്. പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. അമ്മ ലൈലയും അവന്തികയും സഹോദരി അഭിരാമിയും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
 
പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് വേണ്ടിയാണോ ഈ ചടങ്ങുകള്‍ എന്നതില്‍ വ്യക്തമല്ല. കൊച്ചിയിലാണ് അമൃതയും കുടുംബവും താമസിക്കുന്നത്. പുതിയ തുടക്കം അമൃതയുടെയും കുടുംബത്തിന്റെയും മുഖത്ത് ചിരി തിരികെ കൊണ്ടുവന്നു.
 
അച്ഛനെ നഷ്ടപ്പെട്ട ദുഃഖത്തില്‍ ആയിരുന്നു ഗായികയുടെ കുടുംബം. അപ്രതീക്ഷിതമായി ഉണ്ടായ സ്ട്രോക്കിലാണ് സുരേഷ് വിടവാങ്ങിയത്.
 
 
 
 
 
 
 
അടുത്ത ലേഖനം
'തമന്നയെ ഭ്രാന്തമായി സ്‌നേഹിക്കുന്നു'; പ്രണയത്തെക്കുറിച്ച് വിജയ് വര്‍മ്മ