അനുബന്ധ വാര്‍ത്തകള്‍
- നടിമാരുടെ രാജി ധീരമായ നടപടിയെന്ന് വിഎസ്; ഖേദകരമായ സംഭവമെന്ന് കാനം - ഇടത് ഇടപെടൽ വേണമെന്ന് ബല്‍റാം
- നടിമാരുടെ കൂട്ടരാജി; ‘അമ്മ’യ്ക്കെതിരെ ആഞ്ഞടിച്ച് എംഎ ബേബി
- മഞ്ജുവുമായുള്ള ബന്ധം തുണച്ചില്ല; പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ ഉപേക്ഷിക്കുമോ! ?
- അമ്മയിൽ കൂട്ടരാജി; മോഹൻലാൽ നടിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിക്കണം: വിനയൻ
- ‘നാല് ഇല കൊഴിഞ്ഞു പോയാൽ അമ്മയെന്ന ആൽവൃക്ഷത്തിന് ഒന്നും സംഭവിക്കില്ല’; രാജിവച്ച നടിമാരെ പരിഹസിച്ച് മഹേഷ് നായര്‍
അമ്മയിലെ തമ്മിലടിയില്‍ മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്റെ ലൂസിഫറിന് എന്ത് സംഭവിക്കും?
താരസംഘടനയായ ‘അമ്മ’യില്‍ ഓരോ ദിവസവും പൊട്ടിത്തെറി പ്രതീക്ഷിക്കുന്ന ഒരു നിശബ്ദത നിലനില്‍ക്കുന്നുണ്ട്. നാല് മുന്‍നിര നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചത് അമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തെ അമ്മയിലെ പ്രശ്നങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കാരണം, അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്. അമ്മയിലെ വിമത ശബ്ദമായ പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പൃഥ്വിരാജ് അസ്വസ്ഥനാണെന്നും അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ടെന്നുമാണ് വിവരം.
‘അമ്മ’യില്‍ നിന്ന് പൃഥ്വി രാജിവയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജിവച്ച നാല് നടിമാരുമായും അടുത്ത സൌഹൃദം പുലര്‍ത്തുന്ന താരമാണ് പൃഥ്വിരാജ്. മാത്രമല്ല, ദിലീപ് വിഷയത്തില്‍ ഇവര്‍ക്കൊപ്പം ശക്തമായ നിലപാട് സ്വീകരിക്കുകയും ദിലീപിന് അമ്മയില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തതും പൃഥ്വിരാജാണെന്ന് പറയാം.
ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് അമ്മയിലും വലിയ പ്രശ്നങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും കാരണമാകാം. എന്നാല്‍ സംഘടനയിലെ പ്രശ്നങ്ങള്‍ ലൂസിഫര്‍ പോലെ ഒരു വലിയ പ്രൊജക്ടിനെ ബാധിക്കില്ലെന്ന അഭിപ്രായക്കാരും സിനിമയിലുണ്ട്. എന്തായാലും ലൂസിഫറിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം.