നടിമാരുടെ കൂട്ടരാജി; ‘അമ്മ’യ്‌ക്കെതിരെ ആഞ്ഞടിച്ച് എംഎ ബേബി

നടിമാരുടെ കൂട്ടരാജി; ‘അമ്മ’യ്‌ക്കെതിരെ ആഞ്ഞടിച്ച് എംഎ ബേബി

  ma baby , Amma , Mohanlal , Cinema , ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് , നടിമാര്‍ , അമ്മ , എംഎ ബേബി , ബലാത്സംഗം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 27 ജൂണ്‍ 2018 (17:48 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. അമ്മയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്‍കുമെന്ന് അദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ
വ്യക്തമാക്കി.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരിൽ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നിൽ നില്‍ക്കുന്ന നടനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിലൂടെ ആധുനിക കേരള സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് അമ്മയെന്ന സംഘടനയെന്നും എംഎ ബേബി പറഞ്ഞു.

എംഎ ബേബിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്. അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ല.

മലയാളിയുടെ പുരുഷാധിപത്യ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വളരെ കൂടുതലാണ്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെടുന്നു. കാഴ്ചക്കാരിലെയും സിനിമയുണ്ടാക്കുന്നവരിലെയും പുതുതലമുറ ഈ പുരുഷാധിപത്യത്തെ സഹിക്കാൻ തയ്യാറല്ല. നിർഭാഗ്യവശാൽ, നമ്മുടെ സിനിമാ ലോകത്തെ മുതിർന്ന പൌരർ മാറിയ കാലത്തിൻറെ ഈ ചുവരെഴുത്ത് കാണുന്നില്ല.

ഒരു സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരിൽ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നിൽ നില്ക്കുന്ന ഒരു നടനെ എന്ന അഭിനേതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിർബന്ധത്തെ കൂടെ തുടർന്നാണിത് സംഭവിച്ചത്. പക്ഷേ, ഇപ്പോൾ ഈ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന ചെയ്തിരിക്കുന്നത്.

ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിൻറെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാൽ പൊതുസമൂഹം ഇക്കാര്യത്തിൽ അഭിപ്രായം പറയുക സ്വാഭാവികമാണ്

അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയിൽ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീർണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.. മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തിൽ ജീർണമാണ് എങ്കിൽ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകും? സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തിൽ നിലനില്ക്കാൻ ഇതു കാരണമാകും. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്.

ഇവയിൽ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കും..

അഭിനേതാക്കളുടെ സംഘടനയും ഇവരുടെ കൂടെ അഭിപ്രായം പരിഗണിച്ച് തങ്ങളുടെ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് ...

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക
ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, ...

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധനവ് ആണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച
യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് ...

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ...

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി
ചൈനീസ് എയര്‍ലൈന്‍ ഷിയാമെന് വേണ്ടി തയ്യാറാക്കിയ ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനമാണ് ചൈന ...