ദുല്‍ഖറിനെ വിവാഹം കഴിക്കുമ്പോള്‍ അമാലിന് പ്രായം 20, ഇരുവരും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസം; അമാലിനോടുള്ള താല്‍പര്യം ദുല്‍ഖര്‍ ആദ്യം അറിയിച്ചത് സുല്‍ഫത്തിനെ

രേണുക വേണു| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (11:44 IST)

ദുല്‍ഖര്‍ സല്‍മാനും അമാല്‍ സുഫിയയും ഇന്ന് തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. 25-ാം വയസ്സിലാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിക്കുന്നത്. അന്ന് അമാലിന് പ്രായം 20 വയസ്. ഇരുവരുടെയും വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. എന്നാല്‍, അതിനുള്ളില്‍ ഒരു പ്രണയകഥ കൂടിയുണ്ട്.

ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍, ആ സമയത്ത് ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. തന്റെ വിവാഹം അറേഞ്ചഡ് കം ലൗ ആണെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്.

യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ദുല്‍ഖറിനായി വിവാഹ ആലോചനകള്‍ തുടങ്ങി. ആദ്യമൊക്കെ ആലോചനകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ ഒപ്പം പഠിച്ച അമാലുമായും ആലോചന വന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനെ കുറിച്ച് ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചി സുല്‍ഫത്തിനോടാണ്. വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് ചമ്മലായിരുന്നു. പിന്നീട് അമാലിന്റെയും ദുല്‍ഖറിന്റെയും വീട്ടുകാര്‍ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. അമാലിനും ദുല്‍ഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്. ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവാണ് അമാലിന്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :