ബോക്‌സ്ഓഫീസ് വേട്ട തുടരാന്‍ ദുല്‍ഖര്‍; 'സല്യൂട്ട്' ജനുവരി 14 ന് തിയറ്ററുകളില്‍

രേണുക വേണു| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (20:28 IST)
കുറുപ്പിന്റെ വിജയത്തിനു ശേഷം ബോക്‌സ്ഓഫീസില്‍ മറ്റൊരു പോരാട്ടത്തിനു തയ്യാറെടുത്ത് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' ജനുവരി 14 ന് തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വേള്‍ഡ് വൈഡ് റിലീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് സല്യൂട്ട് തിയറ്ററുകളിലെത്തിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :