അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; സുപ്രധാന വേഷങ്ങളില്‍ പൃഥ്വിരാജും ഫഹദും?
അതേസമയം 2009 ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കിയാണ് മോഹന്‍ലാലും അമല്‍ നീരദും ഒന്നിച്ച ചിത്രം
Mohanlal and Amal Neerad
മള്‍ട്ടി സ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ അമല്‍ നീരദ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാഗര്‍ ഏലിയാസ് ജാക്കിക്കു ശേഷം മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുന്നതായാണ് വാര്‍ത്ത. മാത്രമല്ല ഈ സിനിമയില്‍ പൃഥ്വിരാജും ഫഹദ് ഫാസിലും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൊജക്ടുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് അമല്‍ നീരദ് അടുത്തതായി സംവിധാനം ചെയ്യുക. അതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കുകയെന്നാണ് വിവരം. മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആണോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
അതേസമയം 2009 ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കിയാണ് മോഹന്‍ലാലും അമല്‍ നീരദും ഒന്നിച്ച ചിത്രം. ഇത് തിയറ്ററുകളില്‍ വിജയമായിരുന്നു.
