അനുബന്ധ വാര്‍ത്തകള്‍
- 'മമ്മൂട്ടിക്ക് ഡാൻസ് അറിയില്ല, അഭിനയം പോരാ'- അച്ഛനോട് മോഹൻലാൽ ഫാനായ ബിജുക്കുട്ടൻ; ഒടുവിൽ ആ മമ്മൂട്ടി തന്നെ നിന്നെ രക്ഷിച്ചുവെന്ന് അച്ഛൻ!
- 'വേണ്ടപ്പെട്ട ആളാണ്, ഞങ്ങൾക്ക് തിരിച്ച് തരണം': തിലകനെ കാണാനെത്തിയ മമ്മൂട്ടി ഡോക്ടറോട് പറഞ്ഞത്
- 'സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകം'; പ്രേംകുമാറിന്റെ പ്രസ്താവന പിൻവലിക്കണമെന്ന് ഗണേഷ് കുമാർ
- ഷൈൻ ടോം ചാക്കോ കാമുകിയെ വഞ്ചിച്ചു, മറ്റൊരു പെൺകുട്ടിയുമായി പ്രണയം? പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് തനൂജ
- വധുവിനെ ശുദ്ധീകരിക്കുന്ന ചടങ്ങ്! ശോഭിത വിവാഹത്തിരക്കിൽ
ഒന്നും അവസാനിക്കുന്നില്ല; പുഷ്പ 3 വരുന്നു...
പുഷ്പ 2 വിന്റെ ഓളം കെട്ടടങ്ങുന്നതിന് മുമ്പെ പുഷ്പ 3യും എത്തുമെന്ന് സംവിധായകന് സുകുമാര്‍. ഹൈദരാബാദില്‍ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് സൗണ്ട് എഞ്ചിനീയറായ റസൂല്‍ പൂക്കൂട്ടി പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
”പുഷ്പ 3 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2വിന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കൊരു മൂന്ന് വര്‍ഷം കൂടി തന്നാല്‍, ഞാന്‍ അത് ചെയ്യും” എന്നായിരുന്നു സുകുമാര്‍ പറഞ്ഞത്.
പുഷ്പ 2വിന്റെ അവസാന ഭാഗത്ത് പുഷ്പ 3 അനൗണ്‍സ്മെന്റ് ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെയാണ് റസൂല്‍ പൂക്കുട്ടിയുടെ പോസ്റ്റും എത്തിയത്. പുഷ്പ 3 സൗണ്ട് മിക്സിങ് പൂര്‍ത്തിയായെന്നു വ്യക്തമാക്കിക്കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് റസൂല്‍ പൂക്കുട്ടി പുറത്തുവിട്ടത്. Pushpa 3: The Rampage എന്ന ടൈറ്റില്‍ വ്യക്തമായി ഫോട്ടോയില്‍ കാണാം. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പോസ്റ്റ് റസൂല്‍ പൂക്കുട്ടി ഡിലീറ്റ് ചെയ്തു.