'സ്‌നേഹമാണ് നീ', മകന്റെ പിറന്നാള്‍ ആഘോഷിച്ച് അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഏപ്രില്‍ 2021 (16:42 IST)

അല്ലു അര്‍ജുന്‍ കുടുംബത്തോടെ മാലിദ്വീപിലാണ് ഇപ്പോള്‍ ഉള്ളത്.ഭാര്യ സ്‌നേഹ റെഡ്ഡി, മക്കളായ അയാന്‍, അര്‍ഹ എന്നിവരോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നടന്‍. താരത്തിന്റെ മകന്‍ അയാനിന്റെ ഏഴാം ജന്മദിനമാണ് ഇന്ന്. ഈ വേളയില്‍ മകന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് അല്ലു അര്‍ജുന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

'എന്റെ സ്വീറ്റസ്റ്റ് ബേബി ബാബു അയാന് ജന്മദിനാശംസകള്‍.എന്റെ ജീവിതത്തിലെ സ്‌നേഹമാണ് നീ. നിനക്ക് ഇനിയും ഒരുപാട് മനോഹരമായ വര്‍ഷങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്നു. ലവ് നാന.'-അല്ലുഅര്‍ജുന്‍ കുറിച്ചു

അല്ലു അര്‍ജുനും സ്‌നേഹയ്ക്കും 2014 ഏപ്രില്‍ 3 നാണ് ആണ്‍കുഞ്ഞ് ജനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :