കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (12:59 IST)
തെലുങ്ക് സിനിമയിലും മലയാളത്തിലും ഒരേപോലെ ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. ടോളിവുഡില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് നടന്‍.ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം നായകനായി എത്തിയ 'ഗംഗോത്രി' പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2003-ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തിനു ശേഷം പതിയെ പതിയെ തെലുങ്ക് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി നടന്‍ വളരുകയായിരുന്നു. ഈ വേളയില്‍ ആരാധകരോട് നന്ദി പറഞ്ഞ് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
'തെലുങ്ക് സിനിമയില്‍ 18 വര്‍ഷം എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് 18 വര്‍ഷമായി. എന്റെ 18 വര്‍ഷത്തെ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി പെയ്യുന്ന എല്ലാ സ്‌നേഹത്തിനും ഞാന്‍ ശരിക്കും അനുഗ്രഹിക്കപ്പെടുന്നു എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. നന്ദി''-അല്ലു അര്‍ജുന്‍ കുറിച്ചു.