കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (15:07 IST)
'ശാകുന്തളം' എന്ന നടി സമന്തയുടെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് അല്ലുഅര്‍ഹ. മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളായ അല്ലു അര്‍ജുന്റെ മകള്‍.ഭരത രാജകുമാരിയായാണ് കുട്ടി വേഷമിടുന്നത്.
അല്ലു അര്‍ജുന്റെ പുഷ്പ ലൊക്കേഷനിലും അല്ലുഅര്‍ഹ എത്താറുണ്ടായിരുന്നു. അച്ഛനെപ്പോലെ അഭിനയത്തിന്റെ പാത തന്നെ മകളും പിന്തുടരും എന്നാണ് തോന്നുന്നത്.
അല്ലു അര്‍ജുനും സ്‌നേഹയ്ക്കും 2014 ഏപ്രില്‍ 3 നാണ് ആണ്‍കുഞ്ഞ് ജനിച്ചത്.
മകന്‍ അയാനിനെ ബേബി ബാബു എന്നാണ് അല്ലു അര്‍ജുന്‍ വിളിക്കാറുള്ളത്.