അല്ലുഅര്‍ജുന്റെ പിറന്നാള്‍ ആഘോഷം യൂറോപ്പില്‍, എത്ര പ്രായമായി എന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 8 ഏപ്രില്‍ 2022 (17:10 IST)

ഇത്തവണത്തെ അല്ലു അര്‍ജുന്റെ പിറന്നാള്‍ ആഘോഷം യൂറോപ്പില്‍. കുടുംബത്തോടൊപ്പമാണ് നടന്റെ യാത്ര.ഭാര്യ സ്‌നേഹയുംമക്കളായ അയാനും അര്‍ഹയും താരത്തിനൊപ്പമുണ്ട്. രണ്ടാഴ്ച അദ്ദേഹം യൂറോപ്പില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
8 ഏപ്രില്‍ 1982നാണ് നടന്‍ ജനിച്ചത്.ഇന്ന് അല്ലുവിന്റെ നാല്‍പതാം പിറന്നാള്‍ ആണ്.പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങും.ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

പുഷ്പ: ദ റൈസ് ഡിസംബര്‍ 17 നായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ വിവരവും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :