വരുൺ ധവാനെ രൺബീർ എന്ന് വിളിച്ച് ആലിയ; സഹതാരങ്ങൾ കൂട്ടച്ചിരിയിൽ

ആലിയയുടെ തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്ന വരുണിനെ അബദ്ധത്തിൽ രൺബീർ എന്ന വിളിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (14:56 IST)
ഏറ്റവും പുതിയ ചിത്രം കളങ്കിന്റെ പ്രമോഷൻ തിരക്കിലാണ് നടി ആലിയാ ഭട്ട്. സിനിമയുടെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിനിടെ ആലിയയ്ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ വൈറലാവുന്നത്. വരുൺ ധവാൻ, സൊനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ എന്നിവർക്കൊപ്പമാണ് ആലിയ അഭിമുഖത്തിൽ പങ്കെടുത്തത്.

ആലിയയുടെ തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്ന വരുണിനെ അബദ്ധത്തിൽ രൺബീർ എന്ന വിളിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വരുണിനോട് തലയിൽ നിന്ന് കൈയ്യെടുക്കാൻ പറയാൻ ശ്രമിച്ചപ്പോഴാണ് ആലിയയ്ക്ക് അബദ്ധം സംഭവിച്ചത്. ഇതോടെ നാലു പേരും കൂട്ടച്ചിരിയായി. ചമ്മി മുഖം പൊത്തി ചിരിക്കുന്ന ആലിയായെയും വീഡിയോയിൽ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :