തലയില്‍ മുല്ലപ്പൂ ചൂടി സാരിയില്‍ തിളങ്ങി ആലിയ ഭട്ട്, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (10:40 IST)

ബോളിവുഡിന് പുറമേ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഭട്ട്. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ റിലീസിനായി കാത്തിരിക്കുകയാണ് താരം. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയായാണ് ആലിയ ഭട്ട്.ആറ് വയസ്സുള്ളപ്പോള്‍ ബാലതാരമായി 1999 ല്‍ സംഘര്‍ഷ് എന്ന ചിത്രത്തില്‍ നടി അഭിനയിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം 2012 ല്‍ കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയില്‍ നായികയായി ആലിയ അഭിനയിച്ചു. ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലൂടെ നടിക്ക് ലഭിച്ചു.
2 സ്റ്റേറ്റ്‌സ്(2014), ഹംറ്റി ശര്‍മ കി ദുല്‍ഹാനിയ (2014), കപൂര്‍ ആന്റ് സണ്‍സ് (2016), ഡിയര്‍ സിന്ദഗി(2016) എന്നിവയാണ് ആലിയയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :