തൃഷ വീണ്ടും മലയാള സിനിമയിലേക്ക്,ടോവിനോ തോമസിന്റെ ഐഡന്റിറ്റി ചിത്രീകരണം സെപ്റ്റംബറില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (09:14 IST)
ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.തൃഷ ടോവിനോയുടെ നായികയായി സിനിമയില്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളിലായി സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.

മഡോണ സെബാസ്റ്റ്യനും ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ട്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്.90 ദിവസത്തെ ഷൂട്ട് ഉണ്ട്.

2018 ല്‍ പുറത്തിറങ്ങിയ 'ഹേ ജൂഡ്'എന്ന നിവിന്‍ പോളി ചിത്രത്തിലാണ് തൃഷയെ മലയാളത്തില്‍ ഒടുവില്‍ കണ്ടത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :