ഒന്നല്ല രണ്ട് ചിത്രങ്ങള്‍ ഈ വര്‍ഷം അജിത്ത് ചെയ്യും, 'എകെ 62'ന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (16:52 IST)

'എകെ 61' തിരക്കിലാണ് അജിത്ത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും എന്നാണ് വിവരം. ഇപ്പോഴിതാ ഈ വര്‍ഷം രണ്ടു ചിത്രങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നടന്‍.

'എകെ 61' ചിത്രീകരണത്തിന് ശേഷം അജിത്ത് ഈ വര്‍ഷം അവസാനത്തോടെ 'എകെ 62'ന്റെ ഷൂട്ടിംഗ് ആരംഭിക്കും. 2023 പകുതിയോടെ ചിത്രം പുറത്തിറങ്ങുമെന്നും ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അടുത്ത മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :