ലൈംഗിക സന്ദേശം അയച്ചത് വിദ്യാര്‍ഥികളോ ?; ചുട്ട മറുപടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി

 aishwarya lakshmi , social media , cinema , ഐശ്വര്യ ലക്ഷ്മി , സിനിമാ , ആണ്‍കുട്ടികള്‍ , ലൈഗിക കമന്റ്
കൊച്ചി| Last Updated: ചൊവ്വ, 16 ഏപ്രില്‍ 2019 (12:34 IST)
സമൂഹമാധ്യമങ്ങളിലൂടെ സിനിമാ താരങ്ങള്‍ക്ക് അശ്ലീല കമന്റുകള്‍ നല്‍കുന്നവര്‍ നിരവധിയാണ്. പല സന്ദേശങ്ങളും മോശം ഭാഷയിലുള്ളതാണ്. കഴിഞ്ഞ ദിവസം ഇന്‍സ്‌റ്റഗ്രാമിലൂടെ നടി ഐശ്വര്യ ലക്ഷ്മിക്ക് നേര്‍ക്കാണ് ലൈംഗികമായ പരാമര്‍ശമുണ്ടായത്.

അശ്ലീല സന്ദേശമയച്ചവരുടെ പ്രൊഫൈലിന്‍റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വിട്ടാണ് ഐശ്വര്യ ഇവര്‍ക്ക് മറുപടി നല്‍കിയത്. ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്‌സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ പ്രൊഫൈല്‍ ചിത്രത്തില്‍ കാണാം.

ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെങ്കിലും
പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രം അത്ഭുതപ്പെടുത്തി. ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന ഗ്രൂപ്പ്
സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികകമായി ശല്യം ചെയ്യുകയാണെന്നും ഐശ്വര്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :