‘മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് വലിച്ചിഴച്ച് അടിച്ചു, മുഖത്തും വയറ്റിലും തൊഴിച്ചു‘; ജോണി ഡെപ്പിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി ഭാര്യ

  Amber herd , johny dep , cinema , ജോണി ഡെപ്പ് , അമ്പര്‍ ഹേഡ് , രാക്ഷസന്‍ , പീഡനം
ന്യൂയോര്‍ക്ക്| Last Updated: തിങ്കള്‍, 15 ഏപ്രില്‍ 2019 (08:44 IST)
മുന്‍ഭര്‍ത്താവും നടനുമായ ജോണി ഡെപ്പില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ക്രൂര പീഡനങ്ങള്‍ വിവരിച്ച് നടി അമ്പര്‍ ഹേഡ്. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ മുന്നില്‍ നില്‍ക്കെയാണ് നടി കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നു. കടുത്ത പീഡനമാണ് എല്ലാ ദിവസം അനുഭവിക്കേണ്ടി വന്നത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു. ഒരു രാക്ഷസനെ പോലെയാണ് അയാള്‍ പെരുമാറിയിരുന്നതെന്നും ഹേഡ് പറഞ്ഞു.

ഒരിക്കല്‍ ഡെ തന്റെ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നു പോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ലെന്നും അമ്പര്‍ ഹേഡ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :