ആക്ഷനും ത്രില്ലറും നിറച്ച് കാപ്പാന്‍; പിടിതരാതെ മോഹന്‍‌ലാലും സൂര്യയും - ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

  Suriya , Mohanlal , kaappaan , cinema , കാപ്പാന്‍ , മോഹന്‍‌ലാല്‍ , സൂര്യ , സമുദ്രക്കനി
Last Updated: തിങ്കള്‍, 15 ഏപ്രില്‍ 2019 (11:34 IST)
മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കാപ്പാന്‍റെ ടീസറിന് വന്‍ വരവേല്‍‌പ്. ഒരു മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പല ലുക്കുകളിലാണ് എത്തുന്നത്.

പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ അംഗരക്ഷകന്റെ റോളാണ് സൂര്യ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്ഥമായ വേഷങ്ങളില്‍ സൂര്യ എത്തുന്നു എന്നതാണ് കാപ്പാന്റെ പ്രത്യേകത. അതിനാല്‍ തന്നെ സിനിമ ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കി കെവി ആനന്ത് ഒരുക്കുന്ന കാപ്പാന്റെ ചിത്രീകരണം ന്യൂയോര്‍ക്ക്, ലണ്ടന്‍, ബ്രസില്‍, ന്യൂഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, കുളുമണാലി എന്നിവിടങ്ങളിലായിരുന്നു.

സിനിമയില്‍ ആര്യയും പ്രധാനവേഷത്തിലുണ്ട്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തില്‍ കാപ്പാന്‍ തിയേറ്ററുകളിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :