‘മമ്മൂക്ക വേറെ ലെവല്‍, ഒരു രക്ഷയുമില്ല’; മധുരരാജയിലെ അനുഭവം വെളിപ്പെടുത്തി ജയ്

  madhuraraja , jai , mammootty , cinema , ജയ് , മമ്മൂട്ടി , മധുരരാജ , സണ്ണി ലിയോണ്‍
Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (14:48 IST)
തിയേറ്ററുകളില്‍ ആഘോഷമാകുകയാണ് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ. ആക്ഷനും കോഡമിക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന സിനിമയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസ് ദിനത്തില്‍ മികച്ച പ്രതികരണം ലഭിച്ച ബോക്‌സ്ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രവും തമിഴ്‌നടന്‍ ജയ് കൈകാര്യം ചെയ്യുന്ന വേഷവുമാണ്
സിനിമയുടെ പ്ലസ് പോയിന്റ്.

ഇതിനിടെ ജയ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയേക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മമ്മൂക്ക വേറെ ലെവല്‍ ആണെന്നാണ് യുവതാരം ട്വിറ്ററിലൂടെ പറഞ്ഞത്.

“സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്.

ഒരു സുഹൃത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്. ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ “ - ജയ് ട്വിറ്ററില്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :