'ചുവപ്പില്‍ നിന്നും പിങ്കിലേക്ക്';ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പ്, വീഡിയോയുമായി അഹാന കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (14:33 IST)

സിനിമ മാത്രമല്ല വീടിനു ചുറ്റുമുള്ള സ്ഥലത്ത് പല തരത്തിലുള്ള പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യാനും അഹാന കൃഷ്ണ സമയം കണ്ടെത്താറുണ്ട്. വീട്ടില്‍ തന്നെ ഉണ്ടായ റമ്പൂട്ടാന്‍, പാഷന്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളുടെ വിശേഷങ്ങളുമായി താരത്തെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോഴിതാ ചുവപ്പില്‍ നിന്നും പിങ്കിലേക്ക് വീടിന്റെ ഗാര്‍ഡന്‍ മാറി എന്നാണ് നടി പറയുന്നത്.
വിളവെടുപ്പിന് പാകമാകാരായ ഡ്രാഗണ്‍ ഫ്രൂട്ട് വീടിന് ചുറ്റും കാണാം.അമ്മയും അഹാനയും ചേര്‍ന്ന് അതെല്ലാം പറിക്കുന്നതുമാണ് വീഡിയോയിലൂടെ നടി പങ്കുവെച്ചിരിക്കുന്നത്.A post shared by Ahaana Krishna (@ahaana_krishna)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :