25 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ ഇതാദ്യം, വിശേഷങ്ങളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (10:10 IST)
മഹേഷ് നാരായണന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടിക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'അറിയിപ്പ്'.ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലേക്ക് സിനിമ തെരഞ്ഞെടുത്ത വിവരം അടുത്തിടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇന്ന് മേളയില്‍ അറിയിപ്പ് പ്രദര്‍ശിപ്പിക്കും. ഇക്കാര്യം കുഞ്ചാക്കോ ബോബന്‍ തന്നെയാണ് അറിയിച്ചത്.

'ദേവദൂതര്‍ പാട്ടിനോടുള്ള സ്‌നേഹം തുടരുമ്പോള്‍...

സ്വിറ്റ്സര്‍ലന്‍ഡിലെ 75-ാമത് ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ഞാനിവിടെയുണ്ട്, എന്റെ അറിയിപ്പ് എന്ന സിനിമ ഇന്ന് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും. ലൊക്കാര്‍ണോയില്‍ നിന്ന് ആരംഭിക്കാം. , അതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്.നുമ്മടെ മലയാളം ഭാഷയില്‍ ഇവിടെ കുറച്ച് ബഹളം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :