കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2023 (10:24 IST)
ഓണം ആഘോഷിക്കുകയാണ് മലയാളികള്‍.പൂക്കളവും കേരള സാരിയിലുള്ള ഫോട്ടോസും ഓണ ഓര്‍മ്മകളും ഒക്കെയായി തിരക്കിലാണ് സിനിമ താരങ്ങളും. നടി
അഹാന കുടുംബത്തോടൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
4 പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ കൃഷ്ണകുമാര്‍.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. നടി അഹാനയെക്കാള്‍ 10 വയസ്സ് കുറവുണ്ട് ഹന്‍സികയ്ക്ക്.
മക്കളെ കൂട്ടുകാരായി കാണാറുള്ള കൃഷ്ണകുമാര്‍ അവരുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.