ഷാരൂഖ് കഴിഞ്ഞാല്‍ ബോളിവുഡിലെ സമ്പന്നന്‍ ഈ നടന്‍! വമ്പന്മാരെ വീഴ്ത്തി രണ്ടാം സ്ഥാനം സ്വന്തമാക്കിയ താരം, ആളെ നിങ്ങള്‍ക്കറിയാം

salman khan hrithik roshan Shah Rukh Khan
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (11:18 IST)
salman khan hrithik roshan Shah Rukh Khan
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് ബോളിവുഡിനെ അടക്കി ഭരിച്ചിരുന്നത്.ബോളിവുഡിലെ ഏറ്റവും ധനികനായ നടന്‍മാരുടെ പട്ടികയില്‍ മുന്നിലുള്ളത് ഷാരൂഖ് തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ളത് മുകളില്‍ പറഞ്ഞ നടന്മാരല്ല.

അത് മറ്റാരുമല്ല ഹൃത്വിക് റോഷന്‍ ആണ് രണ്ടാം സ്ഥാനത്ത്.375 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 3120 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികരായ രണ്ടാമത്തെ നടനാണ് ഹൃത്വിക് റോഷന്‍.6000 കോടി രൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ നടന്മാരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍.2900 കോടി രൂപ ആസ്തിയാണ് സല്‍മാന്‍ ഖാന് ഉള്ളത്.1900 കോടി രൂപ ആസ്തിയുണ്ട് അമീര്‍ഖാന്.ബ്രാന്‍ഡ് പങ്കാളിത്തങ്ങള്‍, സിനിമകള്‍, തന്റെ സ്വന്തം ബ്രാന്‍ഡായ എച്ച്ആര്‍എക്സ് എന്നിവയിലൂടെ ഹൃത്വിക് ദശലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ട്. ഇങ്ങനെയാണ് വമ്പന്‍ താരങ്ങളെക്കാള്‍ മുന്നിലെത്താന്‍ ഹൃത്വിക്കിന് ആയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 7 സിനിമകള്‍ മാത്രമാണ് ഹൃത്വിക് ചെയ്തിട്ടുള്ളൂ. അതില്‍ മൂന്നെണ്ണം മാത്രമാണ് ഹിറ്റായത്.വാര്‍, സൂപ്പര്‍ 30, ബാംഗ് ബാംഗ് എന്നീ സിനിമകളാണ് വിജയമായത്.ഫൈറ്റര്‍ എന്ന ചിത്രമാണ് നടന്റെ വിജയകരമായി പ്രദര്‍ശനം തുടരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :