വര്‍ഷങ്ങള്‍ക്കു ശേഷം ക്യാമറയ്ക്ക് മുന്നില്‍, അഭിനയരംഗത്തേക്ക് തിരിച്ചെത്തി സീരിയല്‍ താരം അശ്വതി ജെറിന്‍, വീഡിയോ

Aswathy (Presilla Jerin)
കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മെയ് 2024 (09:35 IST)
Aswathy (Presilla Jerin)
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ആയ സീരിയല്‍ താരമാണ് അശ്വതി എന്ന പ്രസില്ല ജെറിന്‍. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ ജനപ്രിയ പരമ്പരകളില്‍ നടി വേഷമിട്ടു. ഇതോടെ ആരാധകരുടെ പ്രിയങ്കരിയായി അശ്വതി മാറി. കഴിഞ്ഞ കുറച്ചുകാലമായി അഭിനയ ലോകത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു നടി. കാലങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തുന്ന സന്തോഷത്തിലാണ് താരം ഇപ്പോള്‍. ഏറെക്കാലമായി ആരാധകരും ഇത് കാത്തിരിക്കുകയായിരുന്നു.

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്കുശേഷം അശ്വതി വീണ്ടും മേക്കപ്പിട്ടു. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് അറിയിച്ചത്.


'എല്ലാത്തിനും ഒരു നിശ്ചിത സമയമുണ്ട്. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനും ഒരു സമയമുണ്ട്', -എന്ന ക്യാപ്ഷനോടെയായിരുന്നു നടി വീഡിയോ പങ്കുവെച്ചത്. തിരികെ ലൊക്കേഷനിലേക്ക് എന്ന് ടാഗ് ചെയ്തിട്ടുണ്ടെങ്കിലും ഏതാണ് പരിപാടി എന്നത് വ്യക്തമല്ല. ചാനലിന്റെ പേര് നടി പറയുകയും ചെയ്തു. എന്തായാലും പ്രഖ്യാപനത്തിനായി ആരാധകരും കാത്തിരിക്കുകയാണ്.
അശ്വതിയുടെ തിരിച്ചുവരവില്‍ സഹതാരങ്ങളും ആവേശത്തിലാണ്.രശ്മി സോമന്‍, സൌപര്‍ണിക സുഭാഷ്, ഡിവൈന്‍ ക്ലാര തുടങ്ങി പേരാണ് നടിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. സീരിയല്‍ ആണോ എന്ന് ചോദ്യം ആരാദകര്‍ ചോദിക്കുന്നുണ്ട്.യുഎഇയില്‍ ബിസിനസ് നടത്തുകയാണ് അശ്വതിയുടെ ഭര്‍ത്താവ് ജെറിന്‍. അശ്വതിയും അവിടെ തന്നെയാണ് താമസം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :