അമ്മ ഒറ്റയ്ക്കാവരുതെന്ന് മക്കള്‍ പറഞ്ഞു; രണ്ടാം വിവാഹം മക്കളുടെ സമ്മതത്തോടെയെന്ന് യമുന, ദേവന്‍ ആദ്യം മക്കളുമായി സംസാരിച്ചു

രേണുക വേണു| Last Updated: വെള്ളി, 10 ഡിസം‌ബര്‍ 2021 (12:05 IST)

'ജ്വാലയായ്' എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് യമുന. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന 'ചന്ദനമഴ' എന്ന സീരിയലിലും ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചു. സിനിമകളിലും യമുന സജീവമാണ്. സിനിമ പോലെ ഉദ്വേഗഭരിതമായിരുന്നു യമുനയുടെ വ്യക്തിജീവിതവും. ഇതേ കുറിച്ച് താരം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

അച്ഛന്‍ അരുണാചല്‍ പ്രദേശില്‍ ജോലി ചെയ്യുന്ന സമയത്താണ് താരത്തിന്റെ ജനനം. അരുണാചല്‍ പ്രദേശില്‍ ജനിച്ചതുകൊണ്ട് അരുണ എന്നാണ് വീട്ടുകാര്‍ ആദ്യം പേരിട്ടത്. സുഹൃത്തിന്റെ സഹോദരന്‍ ഒരു ഓണം ആല്‍ബം സോങ് ഇറക്കിയപ്പോള്‍ അരുണ അതില്‍ അഭിനയിച്ചിരുന്നു. 19 വയസ്സായിരുന്നു അപ്പോള്‍. ഈ ആല്‍ബം കണ്ടാണ് കാവാലം നാരായണ പണിക്കര്‍ താന്‍ സംവിധാനം ചെയ്യുന്ന 'പുനര്‍ജനി' എന്ന ഷോര്‍ട്ട്ഫിലിമിലേക്ക് അരുണയെ വിളിക്കുന്നത്. പുനര്‍ജനിയുടെ ടൈറ്റില്‍ കാര്‍ഡില്‍ അരുണ എന്നതിനു പകരം യമുന എന്നാണ് കാണിച്ചത്. പേര് യമുന എന്നാണെന്ന് കാവാലം നാരായണ പണിക്കര്‍ തെറ്റിദ്ധരിച്ചതാണ് ഇതിനു കാരണം. എന്നാല്‍, പിന്നീടങ്ങോട്ട് അരുണ യമുനയായി.

സംവിധായകനായ ഡോ.എസ്.പി.മഹേഷിനെയാണ് യമുന ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആമി, ആഷ്മി എന്നിങ്ങനെ രണ്ട് പെണ്‍മക്കളുണ്ട്. വിവാഹശേഷം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് യമുന പറയുന്നു. ഏറെ കാലം കഴിയും മുന്‍പ് താന്‍ മഹേഷുമായി അകന്നു താമസിക്കാന്‍ തുടങ്ങിയെന്നാണ് ആ നാളുകളെ കുറിച്ച് യമുന ഓര്‍ക്കുന്നത്. 2019 ല്‍ യമുനയും മഹേഷും നിയമപരമായി പിരിഞ്ഞു. തങ്ങള്‍ രണ്ട് പേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്നും മൂത്ത മകളും അത് തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും യമുന വ്യക്തമാക്കി. ഒന്നിച്ചു പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ പിരിയുക തന്നെയാണ് നല്ലതെന്നായിരുന്നു മകളുടെ നിലപാട്. കഷ്ടപ്പെട്ട് ജീവിക്കാന്‍ ശ്രമിച്ചാല്‍ ഒരു സന്തോഷവും ഉണ്ടാകില്ല. അങ്ങനെയാണ് ഡിവോഴ്സിലേക്ക് എത്തിയതെന്നും യമുന വ്യക്തമാക്കി.


അതേസമയം, ഡിവോഴ്സ് എന്ന തീരുമാനമെടുത്ത ശേഷം താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും യമുന മനസ് തുറക്കുന്നു. തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും അതിനായാണ് മഹേഷിനെ ഡിവോഴ്സ് ചെയ്തതെന്നും അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചത് തന്നെ വേദനിപ്പിച്ചെന്നാണ് താരം പറയുന്നത്.

രണ്ടാം വിവാഹത്തെ കുറിച്ചും പഴയൊരു അഭിമുഖത്തില്‍ യമുന പങ്കുവച്ചിട്ടുണ്ട്. അമ്മ രണ്ടാമതും വിവാഹം കഴിക്കണമെന്നത് മക്കളുടെ ആഗ്രഹമായിരുന്നു എന്ന് യമുന പറയുന്നു. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന രണ്ടാമത് വിവാഹം കഴിച്ചത്. വീട്ടുകാര്‍ വഴി ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അതെന്നും യമുന പറഞ്ഞു.

2020 ഡിസംബറിലാണ് അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റാലയ ദേവനെ യുമന വിവാഹം കഴിക്കുന്നത്. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് യമുനയും ദേവനും മക്കള്‍ക്കൊപ്പം ആഘോഷിച്ചത്. ദേവേട്ടന്‍ തന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെയാണ് കടന്നുവന്നതെന്നും ജീവിതത്തിന് പുതിയൊരു അര്‍ത്ഥവും മാനവും അദ്ദേഹം തന്നെന്നും യമുന പറഞ്ഞു.

രണ്ടാം വിവാഹത്തിനായി മക്കള്‍ നല്‍കിയ പിന്തുണയെ കുറിച്ച് യമുന നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. 'ഒറ്റയ്ക്ക് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ പലരേയും പല ആവശ്യങ്ങള്‍ക്കും ആശ്രയിക്കേണ്ടി വരും. എല്ലാക്കാലവും അത് പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയത്. മക്കളുടെ സമ്മതപ്രകാരമായിരുന്നു വിവാഹത്തിന് സമ്മതം മൂളിയത്. ദേവനുമായുള്ള ആലോചന വന്നപ്പോള്‍ അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസല്‍സും വന്നപ്പോഴും അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം എന്ന് മക്കള്‍ പറഞ്ഞിട്ടുണ്ട്. ദേവന്റെ ആലോചന വന്നപ്പോഴും അദ്ദേഹം ആദ്യം മക്കളുമായി സംസാരിച്ചിരുന്നു,' യമുന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും
ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ...

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, ...

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി
നിരവധി പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളത്. ഇത്രയും കാലം ഇംഗ്ലീഷില്‍ ...

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ ...

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം
കുടുംബാംഗങ്ങളെ സുരക്ഷാസേന മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്.

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ ...

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും
മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...