അനുബന്ധ വാര്‍ത്തകള്‍
- ദിലീപും മഞ്ജുവും മുതല്‍ പ്രിയദര്‍ശനും ലിസിയും വരെ; മലയാള സിനിമാലോകത്തെ ഞെട്ടിച്ച അഞ്ച് വിവാഹമോചനങ്ങള്‍
- മകളാണെന്ന് അവകാശപ്പെട്ട് സരിത എത്തി, തുടര്‍ന്ന് വാക്കേറ്റം; തലയ്ക്കടിച്ച് വിജയമോഹന് നായര്‍, ഒടുവില്‍ ആത്മഹത്യ
- 'ഭാര്യയും തിരകളും'; സരിതയ്ക്കൊപ്പം ഒഴിവുകാലം ആഘോഷിച്ച് ജയസൂര്യ
- ഗാംഗുലിയെ വിവാഹം കഴിക്കാന്‍ നഗ്മ ആഗ്രഹിച്ചിരുന്നു; ഒടുവില്‍ സംഭവിച്ചത്
- ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം; പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തില്‍, ഒടുവില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച വേര്‍പിരിയല്‍
നിങ്ങള്‍ക്കറിയുമോ? ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ നഗ്മയ്ക്ക് ഡബ്ബ് ചെയ്തത് നടി സരിത !
മലയാളികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. നടി നഗ്മയുടെ യമുന റാണി എന്ന കഥാപാത്രത്തെ ആരും മറക്കില്ല. പാതി മലയാളത്തില്‍ 'എന്നെ അരിയുമോ?' എന്ന് ചോദിക്കുന്ന യമുന റാണിയെ ഓര്‍മയില്ലേ? ആ കഥാപാത്രത്തിനു സിനിമയില്‍ ശബ്ദം നല്‍കിയത് ആരാണെന്ന് അറിയുമോ?
നഗ്മ തന്നെയാണ് ഈ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തത് എന്നാണ് പലരും വിചാരിച്ചുവച്ചിരുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതല്ല. നടി സരിതയാണ് നഗ്മയുടെ യമുന റാണി എന്ന കഥാപാത്രത്തിനായി ശബ്ദം നല്‍കിയത്.
തെലുഗ്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 150 ഓളം ചിത്രങ്ങളില്‍ നഗ്മ, തബു, രമ്യ കൃഷ്ണന്‍, ശോഭന, സുഹാസിനി, സൗന്ദര്യ, വിജയശാന്തി, മീന, ഉര്‍വശി, റോജ, സുസ്മിത സെന്‍, സ്‌നേഹ, ഖുശ്ബൂ, ശാലിനി, മധുബാല, ലൈല, സിമ്രാന്‍ എന്നിങ്ങനെ ഒരുപാട് നായികമാര്‍ക്ക് സരിത ഡബ്ബ് ചെയ്തിട്ടുണ്ട്. അഭിനയരംഗത്ത് മാത്രമല്ല ഡബ്ബിങ് രംഗത്തും സരിത നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.