വേറൊരാളുമായി പ്രണയത്തിലാണ്, അതുകൊണ്ടാണ് ഡിവോഴ്‌സ്; യമുനയെ തളര്‍ത്തിയ ഗോസിപ്പ്, വിവാഹമോചനത്തിനു ശേഷം മറ്റൊരു വിവാഹം, മുന്‍കൈയെടുത്തത് മക്കള്‍

രേണുക വേണു| Last Modified ശനി, 6 നവം‌ബര്‍ 2021 (12:31 IST)

'ജ്വാലയായ്' എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് യമുന. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന 'ചന്ദനമഴ' എന്ന സീരിയലിലും ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചു. സിനിമകളിലും യമുന സജീവമാണ്. സിനിമ പോലെ ഉദ്വേഗഭരിതമായിരുന്നു യമുനയുടെ വ്യക്തിജീവിതവും. ഇതേ കുറിച്ച് താരം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

അച്ഛന്‍ അരുണാചല്‍ പ്രദേശില്‍ ജോലി ചെയ്യുന്ന സമയത്താണ് താരത്തിന്റെ ജനനം. അരുണാചല്‍ പ്രദേശില്‍ ജനിച്ചതുകൊണ്ട് അരുണ എന്നാണ് വീട്ടുകാര്‍ ആദ്യം പേരിട്ടത്. സുഹൃത്തിന്റെ സഹോദരന്‍ ഒരു ഓണം ആല്‍ബം സോങ് ഇറക്കിയപ്പോള്‍ അരുണ അതില്‍ അഭിനയിച്ചിരുന്നു. 19 വയസ്സായിരുന്നു അപ്പോള്‍. ഈ ആല്‍ബം കണ്ടാണ് കാവാലം നാരായണ പണിക്കര്‍ താന്‍ സംവിധാനം ചെയ്യുന്ന 'പുനര്‍ജനി' എന്ന ഷോര്‍ട്ട്ഫിലിമിലേക്ക് അരുണയെ വിളിക്കുന്നത്. പുനര്‍ജനിയുടെ ടൈറ്റില്‍ കാര്‍ഡില്‍ അരുണ എന്നതിനു പകരം യമുന എന്നാണ് കാണിച്ചത്. പേര് യമുന എന്നാണെന്ന് കാവാലം നാരായണ പണിക്കര്‍ തെറ്റിദ്ധരിച്ചതാണ് ഇതിനു കാരണം. എന്നാല്‍, പിന്നീടങ്ങോട്ട് അരുണ യമുനയായി.

ഡോ.എസ്.പി.മഹേഷിനെയാണ് യമുന ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആമി, ആഷ്മി എന്നിങ്ങനെ രണ്ട് പെണ്‍മക്കളുണ്ട്. വിവാഹശേഷം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് യമുന പറയുന്നു. ഏറെ കാലം കഴിയും മുന്‍പ് താന്‍ മഹേഷുമായി അകന്നു താമസിക്കാന്‍ തുടങ്ങിയെന്നാണ് ആ നാളുകളെ കുറിച്ച് യമുന ഓര്‍ക്കുന്നത്. 2019 ല്‍ യമുനയും മഹേഷും നിയമപരമായി പിരിഞ്ഞു. തങ്ങള്‍ രണ്ട് പേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്നും മൂത്ത മകളും അത് തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും യമുന വ്യക്തമാക്കി. ഒന്നിച്ചു പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ പിരിയുക തന്നെയാണ് നല്ലതെന്നായിരുന്നു മകളുടെ നിലപാട്. കഷ്ടപ്പെട്ട് ജീവിക്കാന്‍ ശ്രമിച്ചാല്‍ ഒരു സന്തോഷവും ഉണ്ടാകില്ല. അങ്ങനെയാണ് ഡിവോഴ്‌സിലേക്ക് എത്തിയതെന്നും യമുന വ്യക്തമാക്കി.

അതേസമയം, ഡിവോഴ്‌സ് എന്ന തീരുമാനമെടുത്ത ശേഷം താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും യമുന മനസ് തുറക്കുന്നു. തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും അതിനായാണ് മഹേഷിനെ ഡിവോഴ്‌സ് ചെയ്തതെന്നും അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചത് തന്നെ വേദനിപ്പിച്ചെന്നാണ് താരം പറയുന്നത്.

രണ്ടാം വിവാഹത്തെ കുറിച്ചും പഴയൊരു അഭിമുഖത്തില്‍ യമുന പങ്കുവച്ചിട്ടുണ്ട്. അമ്മ രണ്ടാമതും വിവാഹം കഴിക്കണമെന്നത് മക്കളുടെ ആഗ്രഹമായിരുന്നു എന്ന് യമുന പറയുന്നു. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന രണ്ടാമത് വിവാഹം കഴിച്ചത്. വീട്ടുകാര്‍ വഴി ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അതെന്നും യമുന പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹത :  കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...