ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി പാര്‍വതി തിരുവോത്തിന്റെ പ്രായം അറിയുമോ?

രേണുക വേണു| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (10:52 IST)

മലയാളത്തില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് പാര്‍വതി തിരുവോത്ത്. 2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി കരുത്തുറ്റ കഥാപാത്രങ്ങളെ പാര്‍വതി അവതരിപ്പിച്ചു.

1988 ഏപ്രില്‍ ഏഴിനാണ് പാര്‍വതിയുടെ ജനനം. തന്റെ 34-ാം ജന്മദിനമാണ് പാര്‍വതി ഇന്ന് ആഘോഷിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതോടെയാണ് പാര്‍വതി സിനിമയില്‍ സജീവമായത്. വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ലി, കൂടെ, ഉയരെ, വൈറസ്, ആണും പെണ്ണും, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :