ഹൊംബാളെ നിർമിക്കുന്ന സുധ കൊങ്ങര ചിത്രത്തിൽ സിലമ്പരസന് നായികയായി കീർത്തി സുരേഷ്?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (19:13 IST)
കെജിഎഫ് നിർമാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമിക്കുന്ന സുധാകൊങ്ങര ചിത്രത്തിൽ സിമ്പുവിൻ്റെ നായികയായി കീർത്തി സുരേഷ് എത്തുമെന്ന് റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാകും ഇത്.

നേരത്തെ സുധാ കൊങ്ങര ഹൊംബാളെയുമായി ചേർന്ന് സിനിമയൊരുക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാകും ചിത്രം. സുററൈ പോട്രു ആണ് സുധാ കൊങ്ങരയുടെ അവസാന ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയ്ക്ക് മികച്ച നടനും, അപർണ ബാലമുരളിക്ക് മികച്ച നടിക്കുമുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :