രേണുക വേണു|
Last Modified ശനി, 28 ജനുവരി 2023 (12:38 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. മിയയുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും താല്‍പര്യമാണ്. മിയയുടെ യഥാര്‍ഥ പേര് ജിമി ജോര്‍ജ് എന്നായിരുന്നെന്ന് പലര്‍ക്കും അറിയില്ല. ജിമി ജോര്‍ജ് എന്ന പേര് ചേട്ടായീസിലെ നായികയ്ക്ക് ചേര്‍ന്നത് അല്ലെന്ന് പറഞ്ഞ് സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് മിയ എന്ന് പേര് മാറ്റാന്‍ നിര്‍ദേശിച്ചത്. പേരും നായികയും പിന്നീട് മലയാള സിനിമയില്‍ തിളങ്ങി. പക്ഷെ പ്രിയപ്പെട്ടവര്‍ക്കും മിയ ഇപ്പോഴും ജിമിയാണ്.