ഇതിന്റെ കഥ ഞാന്‍ കേട്ടതാണ്, രോമാഞ്ചിഫിക്കേഷന്‍ വരുന്ന മമ്മൂക്കയുടെ മുഹൂര്‍ത്തങ്ങള്‍; ക്രിസ്റ്റഫര്‍ അപ്‌ഡേറ്റുമായി മാമാങ്കം നിര്‍മാതാവ്

ക്രിസ്റ്റഫറിന്റെ കഥ താന്‍ കേട്ടതാണെന്നും വേണു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

രേണുക വേണു| Last Modified ശനി, 28 ജനുവരി 2023 (11:00 IST)

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ക്രിസ്റ്റഫറിന് വേണ്ടി താന്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മാമാങ്കം സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ക്രിസ്റ്റഫറിന്റെ കഥ താന്‍ കേട്ടതാണെന്നും വേണു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

' ക്രിസ്റ്റഫറിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. റൈറ്ററില്‍ നിന്നുമൊരിക്കല്‍ ഇതിന്റെ കഥ കേട്ടതാണ്. രോമാഞ്ചിഫിക്കേഷന്‍ വരുന്ന മമ്മൂക്കയുടെ അത്യുഗ്രന്‍ മുഹൂര്‍ത്തങ്ങള്‍. എല്ലാം ഒത്തുവന്നാല്‍ ഇതൊരു ഒന്നൊന്നര സിനിമയായിരിക്കും..ശേഷം സ്‌ക്രീനില്‍' വേണു കുന്നപ്പിള്ളി കുറിച്ചു.

ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :