ഷാരൂഖ് ഖാന്റെ 'ജവാന്‍' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 28 ജനുവരി 2023 (11:03 IST)
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ജവാന്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നു.

അടുത്ത ഷെഡ്യൂള്‍ 2023 ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും.

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യതാരം യോഗി ബാബുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്യ മല്‍ഹോത്രയും സുനില്‍ ഗ്രോവറും പ്രധാന വേഷത്തില്‍ എത്തുന്നു.2023 ജൂണ്‍ 2 ന് തിയേറ്ററുകളിലെത്തും.


പുതിയ ഷെഡ്യൂളില്‍ നടി സന്യ മല്‍ഹോത്രയും ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലുമാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :