അച്ഛന്‍ ആശുപത്രിയില്‍, യുഎസില്‍ നിന്നെത്തിയ ഉടന്‍ അച്ഛനെ കാണാന്‍ പോയി വിജയ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (10:24 IST)
നടന്‍ വിജയും അച്ഛന്‍ എസ്.എ ചന്ദ്രശേഖരന്‍ തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ അടുത്തിടെ വരെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ്. വിജയ് ഫാന്‍സ് അസോസിയേഷനുകളെ ചേര്‍ത്ത് രാഷ്ട്രീയപ്പാര്‍ട്ടിയുടെ രൂപത്തിലേക്ക് മാറ്റാനുള്ള ചന്ദ്രശേഖരന്റെ ശ്രമങ്ങള്‍ വിജയ് എതിര്‍ത്തിരുന്നു. ഇതാണ് ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രണ്ടാള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അമ്മ ശോഭയും തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് ചന്ദ്രശേഖര്‍ അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ആശുപത്രി കഴിയുന്ന തന്റെ അച്ഛനെ കാണാനായി വിജയ് എത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
കഴിഞ്ഞ ദിവസം ചെറിയൊരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു ചന്ദ്രശേഖര്‍. ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായി യുഎസിലേക്ക് പോയ വിജയ് ചെന്നൈയിലെത്തിയ ഉടന്‍ അച്ഛനെ കാണാനായി പോയി. അച്ഛനും അമ്മയ്ക്കും ഒപ്പം ആശുപത്രി മുറിയില്‍ ഇരിക്കുന്ന വിജയുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അച്ഛനും മകനുമായി അകല്‍ച്ചയില്‍ ആണെന്ന് പറയുന്നവര്‍ക്ക് ഒരു മറുപടി എന്ന തരത്തിലാണ് ആരാധകര്‍ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്.








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :